നിങ്ങള്‍ കൂടുതല്‍ വായിക്കുന്തോറും നിങ്ങളുടെ പദസമ്പത്തും മികച്ചതായിരിക്കും: ശശി തരൂര്‍

ശശി തരൂര്‍ എംപിയോട് പുതിയൊരു വാക്ക് ചോദിച്ച വിദ്യാര്‍ത്ഥിക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതേസമയം അതിന് ശശി തരൂര്‍ നല്‍കിയ മറുപടി ഇങ്ങനെ, ‘ഞാന്‍ നിങ്ങള്‍ക്ക് വളരെ ലളിതവും വളരെ പഴയതുമായ ഒരു വാക്ക് തരാം ‘റീഡ്(വായന)’ എന്നാണ്.

‘ഞാന്‍ വളരെയധികം വായിച്ചിട്ടുണ്ട്. ആഴത്തിലുള്ള വായനാശീലമുണ്ടെങ്കില്‍ മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഒരേ പദം കാണ്ടാല്‍ അതിന്റെ അര്‍ഥവും ഉപയോഗവും നിങ്ങള്‍ക്ക് വളരെ വേഗം മനസ്സിലാകും.എല്ലാവര്‍ക്കുമുള്ള എന്റെ ഒരേയൊരു ഉപദേശം വായിക്കുക, വായിക്കുക, വായിക്കുക എന്നതാണ്. നിങ്ങള്‍ കൂടുതല്‍ വായിക്കുന്തോറും നിങ്ങളുടെ പദസമ്പത്തും മികച്ചതായിരിക്കും’-അദ്ദേഹം വ്യക്തമാക്കി.

Comments are closed.