സാമ്പത്തിക നിയന്ത്രണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല : തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രവിഹിതത്തിലുണ്ടായ കുറവും സാമ്പത്തികമാന്ദ്യവുമാണ് സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണത്തിന് കാരണം. പദ്ധതി നിര്‍വ്വഹണതുക നല്‍കുന്നതിനാണ് പ്രധാനമായ നിയന്ത്രണമെന്നും നിയന്ത്രണം തുടരുന്നതിനാല്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തഭിക്കും.

സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം കുറച്ചു. 6400 കോടി രൂപ ഇങ്ങനെ കുറച്ചുവെന്നാണ് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ട്രഷറിയില്‍ പണമില്ല. അതേസമയം, വികസനപ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴിയായതിനാല്‍ ട്രഷറി നിയന്ത്രണം ബാധിക്കില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. അതിനാല്‍ സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

‘ശമ്പളദിവസങ്ങള്‍ കഴിഞ്ഞിട്ട് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ മാസം 30ന് തരേണ്ടിയിരുന്ന ജിഎസ്ടി കോമ്പന്‍സേഷന്‍ 1600 കോടി രൂപ ഇതുവരെ സംസ്ഥാനത്തിന് കൈമാറാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പണമല്ല കോമ്പന്‍സേഷന്‍ പണമെന്ന് പറയുന്നത്. സെസ് ആയിട്ട് ഇവിടെ നിന്ന് പിരിച്ചെടുക്കുന്നതാണ്.’- തോമസ് ഐസക് ഇന്ന് പറഞ്ഞു.

Comments are closed.