കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് രണ്ട് സഹപാഠികള്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ സാന്റാ ക്ലാരിറ്റ സോഗസ് ഹൈസ്‌കൂളില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് രണ്ട് സഹപാഠികള്‍ കൊല്ലപ്പെട്ടു. തലയ്ക്ക് പരിക്കേറ്റെങ്കിലും ഗുരുതരാവസ്ഥ പിന്നിട്ട വിദ്യാര്‍ത്ഥി ചികിത്സയിലാണ്.

വ്യാഴാഴ്ച, പതിനാറാം പിറന്നാള്‍ ദിനത്തില്‍ നതനായില്‍ ബെറോ എന്ന വിദ്യാര്‍ത്ഥി സ്‌കൂള്‍ സമയം തുടങ്ങി നിമിഷങ്ങള്‍ക്കകം, ബാഗില്‍ ഒളിപ്പിച്ചിരുന്ന കൈത്തോക്കെടുത്ത് വിദ്യാര്‍ത്ഥി 16 സെക്കന്‍ഡ് സഹപാഠികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്‌കൂളില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Comments are closed.