ചലച്ചിത്ര-ടിവി താരങ്ങളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു

കൊച്ചി: സമകാലിക വിഷയങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് മറിമായം. ഇതിലെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രണ്ട് താരങ്ങളാണ് ലോലിതനും മണ്ഡോദരിയും. എസ് പി ശ്രീകുമാറും, സ്‌നേഹ ശ്രീകുമാറും ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ച വിവാഹിതരാകുകയാണ്. എന്നാല്‍ വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് വന്നത്. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്നേഹ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധേയമാവുകയാണ്.

Comments are closed.