ലക്നൗവില്‍ 41 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി അഫ്ഗാനിസ്ഥാന്‍

ലക്നൗ: ലക്നൗവില്‍ 41 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി അഫ്ഗാനിസ്ഥാന്‍. ഈ ജയത്തോടെ അഫ്ഗാന്‍ പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്. നാല് ഓവറില്‍ വെറും 11 റണ്‍സ് വിട്ടുകൊടുത്ത് കരിം അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സെടുത്തു. 24 റണ്‍സെടുത്ത ദിനേശ് രാംദിനാണ് കരീബിയന്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

എവിന്‍ ലെവിസ്(14), ഷിമ്രോന്‍ ഹെറ്റ്മെയര്‍(11), ജാസന്‍ ഹോള്‍ഡര്‍(13), കീറോണ്‍ പൊള്ളാര്‍ഡ്(7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. നവീനും റാഷിദും നൈബും ഓരോ വിക്കറ്റും നേടിയിരുന്നു. ദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ ഹസ്രത്തുള്ള സാസൈ(26), കരീം ജനാത്(26), ഗുല്‍ബാദിന്‍ നൈബ്(24), നജീബുള്ള സദ്രാന്‍(20) എന്നിവരുടെ ബാറ്റിംഗാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

നായകന്‍ റാഷിദ് ഖാന്‍ അഞ്ച് റണ്‍സ് നേടി. വിന്‍ഡീസിനായി ക്രസ്റിക് വില്യംസ് മൂന്നും കീമോ പോളും ജാസന്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം നേടി. സ്‌കോര്‍ അഫ്ഗാന്‍: 147-7 (20), വിന്‍ഡീസ്: 106-8 (20).

Comments are closed.