എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. നേരത്തെ എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ അശ്വാനി ലോഹാനി ജീവനക്കാര്‍ക്ക് തുറന്ന കത്ത് എഴുതിയിരുന്നു.

അതില്‍ കമ്പനിയുടെ നിലനില്‍പ്പില്‍ അഴിച്ചുപണി ആവശ്യമായേക്കുമെന്നും വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും എന്നാല്‍ വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ സര്‍ക്കാര്‍ ശരിയായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യകത്മാക്കി.

Comments are closed.