ബിഎസ്-VI കംപ്ലയിന്റ് മോഡലായ സിറ്റി സെഡാന്‍ അടുത്ത ദിവസം വിപണിയില്‍

ഹോണ്ടയുടെ ആദ്യത്തെ ബിഎസ്-VI കംപ്ലയിന്റ് മോഡലായ സിറ്റി സെഡാൻ അടുത്ത ദിവസം വിപണിയിലെത്തും. നിലവിലെ മോഡലിലെ പെട്രോൾ യൂണിറ്റ് ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തുന്നതിനോടൊപ്പം അഞ്ചാം തലുമറ ഹോണ്ട സിറ്റിയെയും കമ്പനി ആഗോളതലത്തിൽ പുറത്തിറക്കും.

10.22 ലക്ഷം മുതൽ 14.68 ലക്ഷം രൂപ വരെയായിരിക്കും 2019 ഹോണ്ട സിറ്റി ബിഎസ്-VI-ന്റെ എക്സ്ഷോറൂം വില. ഇത് ഇപ്പോൾ വിപണിയിൽ ലഭ്യമായ ബിഎസ്-IV മോഡലിനേക്കാൾ 15,000 രൂപയുടെ വർധനവാണ് സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും സിറ്റിയുടെ എൻ‌ട്രി ലെവൽ മോഡലായ SV വകഭേദത്തിന്റെ മാനുവൽ ഗിയർബോക്സിനേക്കാൾ 10,000 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. മുമ്പ് ലഭ്യമായ അതേ 119 bhp, 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതൊഴിച്ചാൽ വാഹനത്തിന് മറ്റ് നവീകരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.

ബി‌എസ്-VI പെട്രോൾ സിറ്റിയുടെ നാല് വകഭേദങ്ങൾക്കൊപ്പം മാനുവൽ‌ ഗിയർബോക്സ് ഓപ്ഷൻ മാത്രമാകും ഹോണ്ട വാഗ്ദാനം ചെയ്യും. വിലയിലെ നേരിയ വർധനവിന്റെ അടിസ്ഥാനത്തിൽ, ഓരോ പതിപ്പിലും ഓഫർ ചെയ്യുന്ന ഉപകരണങ്ങളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

C-വിഭാഗത്തിലെത്തുന്ന സെഡാൻ മോഡലുകളിൽ ഏറ്റവും ജനപ്രിയ വാഹനമാണ് ഹോണ്ട സിറ്റി. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, ടൊയോട്ട യാരിസ്, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗൺ വെന്റോ എന്നിവയാണ് സിറ്റിയുടെ വിഭാഗത്തിലെ പ്രധാന എതിരാളികൾ.

ഇപ്പോൾ ഈ 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ. എന്നാൽ തങ്ങളുടെ ശ്രേണിയിലെ എല്ലാ എഞ്ചിനുകളും പുതിയ മലിനീകരണ നിരോധന ചട്ടം നിലവിഷ വരുന്ന 2020 ഏപ്രിൽ ഒന്നിന് മുമ്പായി പരിഷ്ക്കരിച്ചുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അടുത്ത വർഷം അവസാനം വരെ നിലവിലെ നാലാം തലമുറ ഹോണ്ട സിറ്റി വിപണിയിൽ തുടരും. അതിനുശേഷം മാത്രമായിരിക്കും പുതിയ അഞ്ചാം തലമുറ സിറ്റി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയുള്ളൂ. എന്നാൽ 2019 നവംബർ 25-ന് 2020 സിറ്റിയെ ഹോണ്ട തായ്‌ലൻഡ് വിപണിയിൽ പുറത്തിറക്കും.

അടുത്ത തലമുറ മിഡ്‌സൈസ് സെഡാന്റെ ഓഫറിൽ ഡീസൽ-സിവിടി ഓപ്ഷൻ കൂടാതെ, എല്ലാ പുതിയ മോഡലിലും മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനും ജാപ്പനീസ് നിർമ്മാതാക്കൾ ഉൾപ്പെടുത്തും.

Comments are closed.