ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി തമിഴ്‌നാട് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി

കൊല്ലം: ഫാത്തിമയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം ആത്മഹത്യയുടെ കാരണത്തെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലിരുന്ന ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി കോടതി മുഖേന തമിഴ്‌നാട് ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരുന്നു.

സുദര്‍ശനന്‍ പദ്മനാഭന്റെ പേര് പരാമര്‍ശിക്കുന്ന ഫോണിലെ കുറിപ്പ്, ആത്മഹത്യയ്ക്ക് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെ 4.45നാണ് ഫാത്തിമ എഴുതിയത്. അദ്ധ്യാപകനെതിരെയുള്ള പരാമര്‍ശം ഫോണ്‍ ഓണാക്കുമ്പോള്‍ തന്നെ കാണാവുന്ന തരത്തില്‍ സ്‌ക്രീന്‍ സേവറായി ഇട്ടിരിക്കുകയായിരുന്നു. അതിനാല്‍ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അദ്ധ്യാപകന്‍ സുദര്‍ശനന്‍ പദ്മനാഭനെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞദിവസം അദ്ധ്യാപകനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് വിവരം. അതിനാല്‍ കാമ്പസ് വിട്ടുപോകരുതെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും ഓഫീസുകളില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ബന്ധപ്പെട്ട് കേസന്വേഷണം ഊര്‍ജിതമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

Comments are closed.