കോമ്പസിന്റെ വിവിധ പതിപ്പുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ജീപ്പ്

കോമ്പസിന്റെ വിവിധ പതിപ്പുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. 1.6 ലക്ഷം രൂപ വരെയാണ് തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കമ്പനി നവംബര്‍ മാസത്തില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

പെട്രോള്‍ പതിപ്പുകളെക്കാള്‍ ഡീസല്‍ പതിപ്പുകള്‍ക്കാണ് കമ്പനി കൂടുതല്‍ ഓഫറുകള്‍ നല്‍കുന്നത്. എന്‍ട്രി-ലെവല്‍ സ്‌പോര്‍ട്സ് 4×2 ഡീസല്‍ മോഡലിന് 1.6 ലക്ഷം രൂപയുടെ ആനുകൂല്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഇതേ നിരയിലുള്ള പെട്രോള്‍ പതിപ്പിന് 70,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നത്.

സപോര്‍ട്സ് പ്ലസ് ഡീസല്‍ പതിപ്പില്‍ 1.1 ലക്ഷം രൂപയുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുമ്പോള്‍ പെട്രോള്‍ പതിപ്പ് വാങ്ങുന്നവര്‍ക്ക് 50,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നത്.

ലോഞ്ചിട്യൂഡ്, ലോഞ്ചിട്യൂഡ് (O) 4×2 ഡീസല്‍ മാനുവല്‍ പതിപ്പില്‍ 1.4 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുമ്പോള്‍ ലോഞ്ചിട്യൂഡ് (O) പതിപ്പിന് 1.6 ലക്ഷം രൂപയുടെ ആനുകൂല്യവും ലഭിക്കും.

അതേസമയം ലിമിറ്റഡ് പ്ലസ്, ലിമിറ്റഡ് പ്ലസ് 4×4, ലിമിറ്റഡ് 4×4, ട്രാക്ക്‌ഹോക്‌സ് എന്നിവയ്ക്ക്, മുകളില്‍ സൂചിപ്പിച്ച ആനുകൂല്യങ്ങള്‍ ലഭ്യമല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

2020 -ഓടെ കേമ്പസിന്റെ പരിഷ്‌കരിച്ച് മറ്റൊരു പതിപ്പിനെ കൂടി കമ്പനി വിപണിയില്‍ എത്തിക്കും. എന്നാല്‍ വാഹനത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് കമ്പനി അറിയിച്ചിട്ടില്ല. ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുക.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളാകും ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി മാറ്റുക. അതിനൊപ്പം തന്നെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകളെയും കമ്പനി അവതരിപ്പിച്ചേക്കും.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ കോമ്പസിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കോമ്പസ്. എന്നാല്‍ ഈ നിരയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹേക്ടര്‍ എന്നിവര്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ പ്രധാന എതിരാളികളായ ഹെക്ടറിലെയും, സെല്‍റ്റോസിലും ഉള്ള ഫീച്ചറുകള്‍ വാഹനത്തിലും പ്രതീക്ഷിക്കാം. പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേഷനുള്ള സീറ്റുകള്‍, വൈദ്യുത പിന്തുണയാലുള്ള ടെയില്‍ഗേറ്റ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കണക്ടഡ് കാര്‍ ടെക്‌നോളി, ഇന്‍ബില്‍ട്ട് സിം എന്നിവയെല്ലാം മോഡലില്‍ പ്രതീക്ഷിക്കാം.

Comments are closed.