സാമൂഹ്യക്ഷേമ പെന്‍ഷനു വേണ്ടി അക്ഷയ സെന്ററുകളില്‍ തെളിവ് നല്‍കേണ്ട അവസാന തീയതി 30

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനു വേണ്ടി അര്‍ഹതയുണ്ടെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിവ് 30നകം ആധാര്‍ കാര്‍ഡോ പെന്‍ഷന്‍ കാര്‍ഡോ സഹിതം അക്ഷയ സെന്ററുകളില്‍ നല്‍കണം. വിരലടയാളവും നല്‍കണം. മസ്റ്ററിംഗ് എന്ന ഈ പദ്ധതി ഡിസംബര്‍ 15 വരെ നീട്ടിയേക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മസ്റ്ററിംഗിലൂടെ നിലവിലെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് 15 ശതമാനം പേരെയെങ്കിലും ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

46.9 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നുണ്ട്. ക്ഷേമനിധി വഴി 6.5 ലക്ഷം പേര്‍ക്കും നല്‍കുന്നു. 3.5 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ സഹായമില്ലാതെ ക്ഷേമനിധികള്‍ തന്നെ പെന്‍ഷന്‍ നല്‍കുന്നു. 1200 രൂപ വീതം 53.4 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഈ വര്‍ഷം 7706 കോടി രൂപയാണ് ചെലവ്.

Comments are closed.