ശാരീരിക വിഷമതകളെ അതിജീവിച്ച് ക്രീസിലെ സൂപ്പര്‍ താരമായി വിഷ്ണു

മലപ്പുറം: പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടക്കുന്ന പോരാളിയെ പ്രശംസകള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ആരാധകര്‍. ശാരീരിക വിഷമതകളെ അതിജീവിച്ച് ക്രീസിലെ സൂപ്പര്‍ താരമായ വിഷ്ണു ഒറ്റകൈയില്‍ ബാറ്റേന്തി സിക്സര്‍.

കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി അംഗവുമായ എ എം രോഹിത്താണ് വിഷ്ണുവിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എടപ്പാളിലെ വട്ടംകുളം മണ്ഡലം കെഎസ്യു പ്രസിഡന്റായ വിഷ്ണു ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.

Comments are closed.