പൊന്നാനിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം

മലപ്പുറം: പൊന്നാനി കുണ്ടുകടവില്‍ തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രാത്രി 12.30 യോടെ തൃശ്ശൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.

പൊന്നാനി ഭാഗത്ത് നിന്ന് വന്ന ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികള്‍ പറയുന്നു. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments are closed.