ബി‌എസ്‌എൻ‌എൽ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി

ബി‌എസ്‌എൻ‌എൽ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി. 998 രൂപയുടെ ഈ പ്ലാൻ ഒരു ഒരു ദീർഘകാല പ്ലാനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് 210 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അതായത് 7 മാസം ഈ പ്ലാനിലൂടെയുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും.

പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ ദിവസേന 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റയ്ക്ക് മാത്രമായുള്ള പ്ലാനായാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. എസ്‌എം‌എസോ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളോ ഈ പ്ലാനിലൂടെ ലഭിക്കില്ല. ഈ പ്ലാൻ നിലവിൽ എല്ലാ സർക്കിളുകളിലും ലഭ്യമാണ്.

ബിഎസ്എൻഎല്ലിൻറെ മറ്റൊരു പ്ലാൻ 997 രൂപയുടെ പ്ലാനാണ്. 998 രൂപയുടെ പ്ലാനിൽ നിന്നും ഈ പ്ലാനിന് ഒട്ടനവധി വ്യത്യാസങ്ങളുണ്ട്. 997 രൂപ പ്ലാനിലൂടെ ദിവസവും 3 ജിബി അതിവേഗ ഡാറ്റ ലഭ്യമാക്കും. FUP പരിധിയിലെത്തിയ ശേഷം വേഗത 80 കെബിപിഎസായി കുറയുമെങ്കിലും ഡാറ്റ ലഭ്യമാകും.

ഈ പ്ലാൻ മുംബൈ, ദില്ലി സർക്കിളുകളിൽ പോലും (പ്രതിദിനം 250 മിനിറ്റ് എഫ്‌യുപി ഉള്ള) പരിധിയില്ലാത്ത വോയ്‌സ് കോൾ ആനുകൂല്യം ഏത് നെറ്റ്‌വർക്കിനും (റോമിംഗ് സമയത്ത് ഉൾപ്പെടെ) ലഭ്യമാക്കുന്നു. പ്രതിദിനം 100 SMSകളും ഈ പ്ലാനിലൂടെ ലഭ്യമാകും. രണ്ട് മാസത്തേക്ക് പിആർബിടി ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎൽ അവതരിപ്പിച്ച 998 രൂപ, 997 രൂപ പ്ലാനുകളോട് മത്സരിക്കാൻ ടെലിക്കോം രംഗത്തുള്ള പ്ലാനുകളിൽ പ്രധാനപ്പെട്ടത് എയർടെല്ലിൻറെ 998 രൂപ പ്ലാനാണ്. 336 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഇത് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും 28 ദിവസത്തേക്ക് 300 SMSകളും വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ എയർടെൽ പ്രതിദിന ഡാറ്റാ പരിധിയില്ലാതെ 12 ജിബി ഡാറ്റയും നൽകുന്നുണ്ട്.

എയർടെല്ലിൻറെ ദീർഘകാല പദ്ധതിയോട് സാമ്യമുള്ള പദ്ധതി വോഡഫോൺ ഐഡിയയും പുറത്തിറക്കിയിട്ടുണ്ട്. എയർടെൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനും നൽകുന്നണ്ട്. എന്നാൽ വോഡഫോണിന്റെ 999 പ്രീപെയ്ഡ് റീചാർജ് പ്ലാനിൻറെ വാലിഡിറ്റി 365 ദിവസമാണ്.

റിലയൻസ് ജിയോയ്ക്കും 999 രൂപയുടെ ദീർഘകാല പ്ലാൻ ഉണ്ട്. ഇത് 90 ദിവസത്തെ വാലിഡിറ്റി മാത്രമുള്ള പ്ലാനാണ്. ഈ പ്ലാനിൽ 60 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും.

ബി‌എസ്‌എൻ‌എൽ അടുത്തിടെ 1,699 രൂപ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിരുന്നു. ഈ പ്ലാനിലൂടെ കമ്പനി 425 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. നവംബർ 30 ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 60 ദിവസം കൂടുതൽ വാലിഡിറ്റി ലഭിക്കും.

ആനുകൂല്യങ്ങൾ പരിശോധിച്ചാൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും (ലോക്കൽ + ദേശീയ) 250 മിനിട്ട് സൌജന്യ കോളുകളും (ലോക്കൽ + നാഷണൽ) ലഭിക്കും.

Comments are closed.