ജെ.എന്‍.യു സമരം നേരിടാന്‍ പാര്‍ലമെന്റിന്റെ പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി സമരക്കാരെ നേരിടാന്‍ പാര്‍ലമെന്റിന്റെ പരിസരത്തും യൂണിവേഴ്സിറ്റിക്കു പുറത്തും പോലീസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കാമ്പസിനു കിലോമീറ്ററുകള്‍ക്കുള്ളില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നു വിദ്യാര്‍ത്ഥികള്‍ മുന്നേറുകയാണ്.

ഉദ്യോഗസ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ പാര്‍ലമെന്റിനു സമീപമുള്ള മെട്രോ സ്റ്റേഷനുകള്‍ താതക്കാലികമായി അടച്ചു. മഹാസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തിരിക്കുന്നത്.

58 വിദ്യാര്‍ത്ഥി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തുനീക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ മുന്നേറ്റത്തെ നേരിടാന്‍ പോലീസിന് കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടന്നു. നിയമം കയ്യിലെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും ലാത്തിച്ചാര്‍ജിനെ കുറിച്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പോലീസ് പി.ആര്‍.ഒ മന്ദീപ് എസ്. രന്ദാവ വ്യക്തമാക്കി.

Comments are closed.