കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍യുമായ തന്‍വീര്‍ സേട്ടിന് കുത്തേറ്റു

ബംഗുളൂരു : മൈസൂരിവില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍യുമായ തന്‍വീര്‍ സേട്ടിന് കുത്തേറ്റു. നരസിംഹരാജ മണ്ഡലത്തിലെ എംഎല്‍എയാണ് തന്‍വീര്‍ സേട്ട്.

ഞായറാഴ്ച രാത്രി 25 കാരനായ ഫര്‍ഹാന്‍ പാഷ എന്നയാള്‍ വിവാഹ വേദിയില്‍ ഇരിക്കുന്നതിനിടയില്‍ ഇയാള്‍ കത്തിയെടുത്ത് കുത്തിപരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അവിടെ ഉണ്ടായിരുന്ന ആളുകള്‍ പിടികൂടുകയുമായിരുന്നു. തന്‍വീര്‍ സേട്ടിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. അതേസമയം ഇയാളെ ചോദ്യം ചെയ്യത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Comments are closed.