യൂണിഫോമും തൊപ്പിയുമായി ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം രാജ്യസഭാ മാര്‍ഷല്‍മാര്‍

ന്യുഡല്‍ഹി: പുതിയ യൂണിഫോമും തൊപ്പിയുമായി സൈനികര്‍ക്ക് സമാനമായ പുതിയ വേഷത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം രാജ്യസഭാ മാര്‍ഷല്‍മാര്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനു സമീപമെത്തിയത്.

രാജ്യസഭയുടെ 250ാമത് സമ്മേളനം ഈ വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് മുന്‍പ് കുര്‍ത്തയ്ക്ക് സമാനമായ വെളുത്ത വസ്ത്രവും തലപ്പാവും ധരിച്ചെത്തിയിരുന്ന മാര്‍ഷല്‍മാര്‍ ഒലിവ് ഗ്രീന്‍ നിറത്തിലുള്ള സൈനിക, സിവില്‍ ഓഫീസര്‍മാര്‍ക്ക് സമാനമായ വേഷമാണ് ധരിച്ചിരുന്നത്. തൊപ്പി ഉയര്‍ന്ന തലത്തിലുള്ള സൈനികര്‍ ധരിക്കുന്ന വിധമാണ്. 245 അംഗ രാജ്യസഭ 1952ലാണ് നിലവില്‍ വന്നത്. ഈ വരുന്ന 26ന് ഭരണഘടന നിലവില്‍ വന്നതിന്റെ 70ാം വാര്‍ഷികവുമാണ്.

Comments are closed.