ശബരിമല ദര്‍ശനത്തിന് പോകുന്ന യുവതികള്‍ വരുന്നവര്‍ യഥാര്‍ത്ഥ ഭക്തരാേണാ : വി. മുരളീധരന്‍

ന്യൂഡല്‍ഹി: ശബരിമലയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ശക്തമായ സമ്മര്‍ദ്ദമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് മുകളിലുള്ളത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. എങ്കിലും ശബരിമലയുടെ പാരമ്പര്യം അതേപോലെ കാത്തുസൂക്ഷിക്കണമെന്ന വികാരമാണ് എല്ലായിടത്തുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറയുന്നു.

വിശ്വാസികള്‍ എന്ന വ്യാജേന ക്ഷേത്രത്തില്‍ പോകുന്ന ഇത്തരക്കാര്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളുമാണ്. അവര്‍ യഥാര്‍ത്ഥ ഭക്തരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശബരിമല ക്ഷേത്രത്തില്‍ പോയി എന്ന് തെളിയിക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ യഥാര്‍ത്ഥ ഭക്തരാണോയെന്ന് പരിശോധിക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Comments are closed.