ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20യുടെ ടിക്കറ്റ് വില്‍പ്പന 25ന് ആരംഭിക്കും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20യുടെ ടിക്കറ്റ് വില്‍പ്പന 25ന് ആരംഭിക്കുന്നതാണ്. ഏഴിന് ഇരുടീമുകളും പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുകയും തുടര്‍ന്ന് വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിന് വൈകിട്ട് നാല് മുതല്‍ കാണികള്‍ക്ക് പ്രവേശിക്കാവുന്നതാണ്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. ഗ്രീന്‍ഫീല്‍ഡില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.

2017 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ ടി20യിലും തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലും ഇന്ത്യ വിജയം നേടിയിരുന്നു. ടിക്കറ്റുകളുടെ ബുക്കിംഗ് പേടിഎം വഴിയായിരിക്കും മത്സരത്തിന്റെ ടിക്കറ്റ് വില്‍പന. 1000, 2000, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

Comments are closed.