ക്രൂരമായി ആരൊക്കെയോ അവളെ വേദനിപ്പിച്ചെന്ന് ഫാത്തിമ ലത്തീഫിന്റെ ഇരട്ട സഹോദരി ഐഷ ലത്തീഫ

കൊല്ലം: ഫാത്തിമയ്ക്ക് ഇരട്ട സഹോദരിയുണ്ടെന്ന് ചെന്നൈയിലെ കൂട്ടുകാര്‍ക്കെല്ലാം അറിയാവുന്നതിനാല്‍ ഐഷയുടെ നമ്പര്‍ അവരില്‍ പലരുടെയും കൈയിലുണ്ട്. നേരത്തെ പലരും വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം ലാ കോളേജില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ ഐഷ പറഞ്ഞു.

അകത്ത്, ഫാത്തിമയുടെ ബാപ്പ അബ്ദുള്‍ ലത്തീഫ് കരഞ്ഞു തളര്‍ന്ന് കിടപ്പാണ്. ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയെ കാണാന്‍ പോകാനിരുന്നതാണ്. രാവിലെ ചെറിയ ദേഹാസ്വാസ്ഥ്യം. ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പില്‍ നേരിയ വ്യതിയാനമുണ്ട്. ബന്ധുക്കള്‍ പലരും വീട്ടിലേക്കു വരുന്നുണ്ട്. ആരോടും മിണ്ടാനാകാതെ ഫാത്തിമയുടെ അമ്മ സജിതയും കുഞ്ഞനുജത്തി മറിയവും.

‘ ഉമ്മയും ബാപ്പയും ഞാനും മറിയവും അവള്‍ക്ക് ജീവനായിരുന്നു. ഞങ്ങള്‍ നാലാളും സിവില്‍ സര്‍വീസ് എന്ന സ്വപ്നവും മാത്രമെ അവളുടെ മനസ്സിലുണ്ടായിരുന്നുള്ളു. ജീവിതത്തില്‍ ഇന്നോളം അനുഭവിച്ചിട്ടില്ലാത്തത്ര വേദന തോന്നിയ നിമിഷത്തിലായിരിക്കും അവള്‍ അതു ചെയ്തത്. അത്രയും ക്രൂരമായി ആരൊക്കെയോ അവളെ വേദനിപ്പിച്ചു.” അവള്‍ മരിച്ചശേഷം ഒരു സഹപാഠി പോലും വിളിച്ചിട്ടില്ല. ആരെയോ പേടിച്ചായിരിക്കാം അവര്‍ അവിടെ പഠിക്കുന്നത്. മിടുക്കിയായ ഒരു വിദ്യാര്‍ത്ഥിനി മരിച്ചിട്ട് ഐ.ഐ.ടി അധികൃതരും ഇവിടേക്ക് വിളിച്ചിട്ടില്ല സഹോദരി പറയുന്നു.

Comments are closed.