ജെഎന്‍യു: ‘സ്റ്റാന്റ് വിത്ത് ജെ.എന്‍.യു’ എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയ കാമ്പയിന്‍

ന്യൂഡല്‍ഹി : പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തിന് ‘സ്റ്റാന്റ് വിത്ത് ജെ.എന്‍.യു’ എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയ കാമ്പയിനും തുടങ്ങി. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്ക് എതിരെയുള്ള പ്രതിഷേധത്തെ ഇന്നലെ മൂന്നിടത്തു വച്ചാണ് പോലീസ് നേരിട്ടത്.

പകല്‍ രണ്ട് തവണ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസ് രാത്രി ഇരുട്ടിന്റെ മറയുണ്ടാക്കിയും സമരക്കാരെ തല്ലയോടിച്ചു. അന്ധരും വികലാംഗരുമായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് അതിക്രമത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ കാലില്‍ ഇട്ടിരിക്കുന്ന പ്ലാസ്റ്ററില്‍ ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം എഴുതി സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കാതെ സമരം അവസാനിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍. പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ പോലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ ക്യാമ്പസില്‍ പ്രതിഷേധം നടത്തുന്നതാണ്.

Comments are closed.