എന്‍.സി.പിയും ബി.ജെ.ഡിയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭ 250 സെഷന്‍ പൂര്‍ത്തിയാക്കിയ ഇന്നലെ ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാജ്യസഭയുടെ പങ്ക്, ഭാവി’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടക്കേണ്ടത് ജനാധിപത്യത്തില്‍ പ്രധാനമാണെന്നും ഇക്കാര്യത്തില്‍ എന്‍.സി.പിയും ബി.ജെ.ഡിയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ശിവസേനയ്ക്കൊപ്പം സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.സി.പി ശ്രമിക്കുന്നതിനിടെ സഭാചട്ടങ്ങള്‍ പാലിക്കുന്നതില്‍ എന്‍.സി.പിയുടെയും ബി.ജെ.ഡിയുടെയും സംഭാവനകള്‍ അഭിനന്ദനമര്‍ഹിക്കുന്നു. അവരുടെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങാറില്ല. എന്നാല്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ഫലപ്രദമായി പറയുന്നു. ഇതില്‍ നിന്നെല്ലാം പാര്‍ലമെന്റിലെ ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ അംഗങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നും മോദി വ്യകതമാക്കിയത്.

Comments are closed.