ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ദില്ലി: യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയും രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

നേരത്തെ യുഎഇ ഉപപ്രധാനമന്ത്രിയായിരുന്ന ശൈഖ് സുല്‍ത്താന്‍ തിങ്കളാഴ്ചയാണ് മരിച്ചത്. യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ശൈഖ് ഖലീഫയുടെ സഹോദരന്‍ കൂടിയാണ് അന്തരിച്ച ശൈഖ് സുല്‍ത്താന്‍. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുകയും മറ്റ് വിനോദ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ദുഃഖത്തിന്റെ വേളയില്‍ നഹ്‌യാന്‍ കുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കുമൊപ്പമാണ് തങ്ങളുടെ പ്രാര്‍ത്ഥനകളെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞത്.

Comments are closed.