സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം അവസാന ഘട്ടത്തിലേക്കെത്തി

\ചെന്നൈ: 2020 ആഗസ്റ്റിലോ സെപ്തംബറിലോ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം നടത്തും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരു മുന്നണിയെ നയിക്കുകയും ചെയ്യുമെന്നും ഡി.എം.കെയില്‍ നിന്നും എ.ഐ.ഡി.എം.കെയില്‍ നിന്നും ഒരു പക്ഷേ ബി.ജെ.പിയില്‍ നിന്നും അദ്ദേഹം അകലം പാലിച്ചേക്കുമെന്നും എഴുത്തുകാരനും പ്രാസംഗികനുമായ തമിളരുവി മണിയന്‍ പറഞ്ഞു.

തന്റെ ഫാന്‍ ക്ലബായ രജനി മക്കല്‍ മന്റം രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് രജനിയുടെ ശ്രമം. ഡി.എം.കെ അദ്ധ്യക്ഷനായിരുന്ന എം. കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായിരുന്ന ജയലളിതയുടെയും വിടവ് നികത്തുക എന്ന ലക്ഷ്യവുമായാകും സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് പാര്‍ട്ടി നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

Comments are closed.