ഓഹരി വിപണി നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കെത്തി. സെന്‍സെക്സ് 72.50 പോയിന്റ് നഷ്ടത്തില്‍ 40,284.19ലും നിഫ്റ്റി 10.95 പോയിന്റ് കുറഞ്ഞ് 11,884.50ലുമാണു വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്ക് ഒരു ശതമാനം കുറഞ്ഞു. ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക് തുടങ്ങിയവയും നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് ഓഹരികളില്‍ ഭാരതി എയര്‍ടെലും ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ, പവര്‍ഗ്രിഡ് ഓഹരികളും നേട്ടത്തിലായിരുന്നു.

Comments are closed.