മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പി ഇതര സര്‍ക്കാരുണ്ടാക്കാനായി ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി നേതാവ് ശരത് പവാറും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല.

ശിവസേനയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തുടരുന്ന ഭിന്നതയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിന് രണ്ടു ദിവസത്തിനുള്ളില്‍ ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ഡല്‍ഹിയില്‍ വിശദ ചര്‍ച്ച നടത്തുന്നതാണ്. ശിവസേനയ്ക്ക് പിന്തുണ നല്‍കി സര്‍ക്കാരിന്റെ ഭാഗമാകണമെന്ന നിലപാടിലാണ് കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രാ ഘടകം.

എന്നാല്‍,ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്നാണ് അവര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് കോണ്‍ഗ്രസിന് നേട്ടമില്ലെന്നും അടുത്ത ദിവസങ്ങളില്‍ രണ്ടു പാര്‍ട്ടിയിലെയും നേതാക്കള്‍ ഒന്നിച്ചിരുന്ന് ഈ ഭിന്നത പരിഹരിക്കാനാണ് തീരുമാനിച്ചത്.

എന്നാല്‍ ‘ശിവസേന-ബി.ജെ.പി സഖ്യവും എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവും രണ്ടു ചേരിയിലാണ് മത്സരിച്ചത്. അവര്‍ക്ക് അവരുടെ വഴി നിശ്ചയിക്കാം. ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളും’-.ശിവസേനയും എന്‍.സി.പിയും ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണ സാദ്ധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് പവാറിന്റെ മറുപടി ഇതായിരുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം സോണിയയെ ധരിപ്പിച്ചെന്നും 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന ശിവസേനയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതേപ്പറ്റ് അറിയില്ലെന്നും ശരത് പവാര്‍ പ്രതികരിച്ചു.

Comments are closed.