ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയുമായി വി എ ശ്രീകുമാര്‍

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയെക്കുറിച്ചുള്ള സൂചന നല്‍കി സംവിധായകന്‍ വി എ ശ്രീകുമാര്‍. ഇന്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന് അദ്ദേഹം അറിയിച്ചു. എര്‍ത്ത് ആന്‍ഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗ്രാഫിക് ഡിസൈനര്‍മാര്‍, ഇല്യുസ്‌ട്രേറ്റര്‍മാര്‍, പുരാണങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവര്‍, പുരാവസ്തുശാസ്ത്രജ്ഞര്‍, ഇന്ത്യന്‍ ചരിത്രകാരന്‍മാന്‍, വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെയാണ് ചിത്രത്തിലേക്ക് ആവശ്യമുള്ളത്. ഇതിഹാസ സിനിമയാകും വരാനിരിക്കുന്നതെന്നും ചിത്രത്തിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

Comments are closed.