സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

പൃഥ്വിരാജ് നായകനായെത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന്‍ ബിജു മേനോന് സിനിമ ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു. അട്ടപ്പാടി കോട്ടത്തറിയിലായിരുന്നു ഷൂട്ടിങ്. നാലു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘അനാര്‍ക്കലി’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’.

സച്ചിയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥാകൃത്തും. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. കാലിലും കയ്യിലും നേരിയ പൊള്ളലേറ്റ താരത്തിന് വൈദ്യസഹായം നല്‍കിയ ശേഷം ഷൂട്ടിങ് തുടരുകയായിരുന്നു.

Comments are closed.