കെ.എസ്.യു. മാര്‍ച്ചില്‍ എംഎല്‍എയ്ക്കും കെ.എസ്.യു. പ്രസിഡന്റിനും പരിക്കേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: കെ.എസ്.യു. മാര്‍ച്ചിന് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനും പരിക്കേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സില്‍ കയറി മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും സഭ നിര്‍ത്തിവെയ്ക്കുകയുമായിരുന്നു.

അന്‍വര്‍ സാദത് എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എയും ഐസി ബാലകൃഷ്ണനുമാണ് സ്പീക്കറുടെ ഡയസ്സില്‍ കയറിയത്. അഭിജിത്തിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ചിത്രങ്ങളും അടക്കമാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും അത് സ്പീക്കര്‍ അംഗീകരിച്ചില്ല.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. പാലീസ് മര്‍ദ്ദനം ദൗര്‍ഭാഗ്യകരമാണെന്നും വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്നും മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. അതേസമയം, കെഎസ്യു പോലീസിനെ മര്‍ദ്ദിച്ചുവെന്ന് വിശദീകരണവുമായി മന്ത്രി ഇ.പി. ജയരാജന്‍. സമരക്കാര്‍ പോലീസ് വാഹനം തകര്‍ത്തു. ഷാഫി ആശുപത്രിയില്‍ പോകുവാന്‍ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

Comments are closed.