മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍ : വിയോജിപ്പുമായി സീതാറാം യച്ചൂരി

ന്യൂഡല്‍ഹി .മാവോയിസ്റ്റുകളെന്ന് ആരോപിച്ച് കേരളാ പൊലീസ് അലന്‍, താഹ എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവര്‍ക്ക് എതിരെയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കവെ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനത്തില്‍ വച്ച് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയില്‍ വിയോജിപ്പുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തി.

സി.പി.ഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യച്ചൂരി വ്യക്തമാക്കി.

Comments are closed.