ശബരിമല ക്ഷേത്ര ഭരണത്തിന് പ്രത്യേക നിയമ നിര്‍മ്മാണം വേണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : ശബരിമല ക്ഷേത്ര ഭരണത്തിന് പ്രത്യേക നിയമ നിര്‍മ്മാണം നടത്താത്തതിനാല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സുപ്രീംകോടതി. തുടര്‍ന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

50 ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കരടില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീ നിയമനം സാധ്യമാകുമോ എന്നും സുപ്രീംകോടതി പറഞ്ഞു.

അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടര്‍ന്ന് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കുന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീംകോടതി വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്.

Comments are closed.