സംസ്ഥാനത്ത് ആദ്യമായി പ്രായം കുറഞ്ഞ ഒരാള്‍ ജഡ്ജി പരീക്ഷ പാസായി

ജയ്പൂര്‍: രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് (ആര്‍.ജെ.എസ്) പരീക്ഷയില്‍ സംസ്ഥാനത്ത് ആദ്യമായി പ്രായം കുറഞ്ഞ ഒരാള്‍ ജഡ്ജി പരീക്ഷ പാസായി. മുന്‍പ് ആര്‍.ജെ.എസ് പരീക്ഷ എഴുതുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആയിരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് ഹൈക്കോടതി അത് 21 ആയി കുറച്ചത്. ജയ്പൂര്‍ മാനസരോവര്‍ സ്വദേശി 21കാരനായ മായങ്ക് പ്രതാപ് സിംഗ് ഈ വര്‍ഷം ഏപ്രിലില്‍ രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം നേടുകയായിരുന്നു.

Comments are closed.