രണ്ടാഴ്ചക്കുള്ളില്‍ പരിക്ക് മാറുന്ന ജെയ്റോ ടീമില്‍ തിരിച്ചെത്തും

കൊച്ചി: കൊച്ചിയില്‍ ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് താരം ജെയ്റോ റോഡ്രിഗസിന് പരിക്കേറ്റിരുന്നു. പരുക്ക് ഗുരുതരമാണെന്നും അനിശ്ചിതകാലത്തേക്ക് ജയ്റോയ്ക്ക് കളിക്കാനാവില്ലെന്നും കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു.

പകരക്കാരനെ തേടുകയാണെന്നും ക്ലബ്ബിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് വിടുന്നില്ലെന്നും പരിക്കില്‍നിന്ന് മോചിതനായി രണ്ടാഴ്ചക്കുള്ളില്‍ മഞ്ഞ ജഴ്സിയില്‍ കളിക്കാനാകുമെന്നും താരം ട്വീറ്റ് ചെയ്തിരുന്നു. മറ്റന്നാള്‍ ബംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഏഴാം സ്ഥാനത്തുമാണ്.

Comments are closed.