പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയും മുന്‍പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി : പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരുന്ന അഞ്ച് ഹര്‍ജികള്‍ പരിഗണിക്കവേ പാലം പൊളിച്ചു പണിയും മുന്‍പ് ഭാരപരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഭാര പരിശോധന പോലും നടത്താന്‍ കഴിയാത്ത വിധത്തില്‍ മേല്‍പ്പാലത്തില്‍ വിള്ളലുകളുണ്ടെന്നും പാലം പൊളിക്കാനുള്ള തീരുമാനത്തിലെത്തിയത് വിദഗ്ധ സംഘത്തിന്റെ പരിശോധനയിലാണെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയത്.

അതേസമയം ഭാരപരിശോധനയുടെ ചെലവ് മുഴുവനും പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ് കമ്പനി വഹിക്കണമെന്നും പരിശോധന നടത്താന്‍ ഏത് കമ്പനി വേണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി മൂന്ന് മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

Comments are closed.