കമല്‍ഹാസന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

കമല്‍ഹാസന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് നീതി മയ്യത്തിന്റെ റിപ്പോര്‍ട്ട്. കാലില്‍ ഇട്ടിരുന്ന കമ്പി നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി നാളെ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.2016ല്‍ ചെന്നൈ ഓഫീസില്‍ വെച്ച് വീണതിനെ തുടര്‍ന്ന് കമല്‍ഹാസന് ശസ്ത്രക്രിയ നടത്തിയിരുന്നു.

അന്നു കാലിന് ഇട്ട കമ്പിയാണ് നീക്കം ചെയ്യുന്നത്. രാഷ്ട്രീയവും സിനിമാപരവുമായ തിരക്കുകളെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ നീട്ടി വച്ചത്. ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ചു ആഴ്ചകള്‍ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. കൂടാതെ നാളെ ശസ്ത്രക്രിയ നടത്തുമെന്നാണ് അറിവ്.

Comments are closed.