ബി.പി.സി.എല്‍ ഉള്‍പ്പെടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നു

ന്യൂഡല്‍ഹി: ബി.പി.സി.എല്‍(ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) , എസ്.സി.ഐ(ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ), കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ടി.എച്ച്.ഡി.സി(തെഹ്രി െഹെഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷന്‍), നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിങ്ങനെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 7,132 കോടിയുടെ ലാഭമുണ്ടാക്കിയ സ്ഥാപനമായ 37 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ബി.പി.സി.എല്ലിന്റെ 53.29 ശതമാനം ഓഹരികളാകും വില്‍ക്കുന്നത്. 15,000 ലധികം റീട്ടെയ്ല്‍ പമ്പുകളുണ്ട്. ബിപിസിഎല്ലിന്റെ വില്‍പ്പന നടത്തുന്ന ഓഹരികളില്‍ കൊച്ചിന്‍ റിഫൈനറിയുമുണ്ട്. അതേസമയം അസമിലെ നുമലിഗഡ് റിഫൈനറി ഒഴിവാക്കി.

എസ് സിഐ യുടെ 53.75 ശതമാനവും കോണ്‍കോറിന്റെ 30.9 ശതമാനവും ഓഹരികളാണ് വില്‍ക്കുന്നത്. കണ്ടെയ്നര്‍ കോര്‍പ്പറേഷന്റെ 30.9 ശതമാനം ഓഹരികളാണ് വില്‍പ്പന നടത്തുന്നത്. ടെറി ഹൈഡ്രോ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ 74.23 ഓഹരികളും നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ 100 ശതമാനം ഓഹരികളും എന്‍ടിപിസിയ്ക്കാണ് വില്‍ക്കുക. സ്പെക്ട്രം തുക അടയ്ക്കാന്‍ െവെകിയ ടെലികോം കമ്പനികള്‍ പലിശ നല്‍കണം.

സ്പെക്ട്രം കുടിശിക അടയ്ക്കുന്നതിനു രണ്ട് വര്‍ഷം മോറട്ടോറിയം (ഇതുവഴി 42,000 കോടി രൂപയുടെ സാവകാശമാകും ടെലികോം കമ്പനികളായ ഐഡിയ, വോഡഫോണ്‍, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് ലഭിക്കുക. ) പ്രഖ്യാപിച്ചു. കുടിശ്ശിക അടയ്ക്കാനുള്ള അവധി 2020-21, 2021-22 വര്‍ഷത്തേക്കും മാറ്റി. 1.2 ലക്ഷം മെട്രിക് ടണ്‍ സവാള ഇറക്കുമതിചെയ്യും. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്കു വീടുകളുടെ ഉടമസ്ഥാവകാശം നല്‍കുന്നതാണ് തീരുമാനം.

Comments are closed.