ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് തകര്‍ച്ച

ഗാബ: ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഗാബയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് തകര്‍ച്ചയായിരുന്നു. പാകിസ്ഥാന്‍ 240 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 76 റണ്‍സ് നേടിയ ആസാദ് ഷഫീഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തി.

പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടിയിരുന്നു. ഷാന്‍ മസൂദ് (27), അസര്‍ അലി (39), ഹാരിസ് സൊഹൈല്‍ (1), ബാബര്‍ അസം (1), ഇഫ്തിഖര്‍ അഹമ്മദ് (7) എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായിരുന്നു. പിന്നീട് മുഹമ്മദ് റിസ്വാന്‍ (37), യാസിര്‍ ഷാ (26) എന്നിവരെ കൂട്ടുപിടിച്ച് ആസാദ് ഷഫീഖ് നടത്തിയ പ്രകടനമാണ് പാകിസ്ഥാന്‍ തുണയായത്. എന്നാല്‍ മൂവരും മടങ്ങിയതോടെ പാകിസ്ഥാന്‍ കൂടാരം കയറുകയായിരുന്നു.

Comments are closed.