അഞ്ചലില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചതില്‍ ദുരൂഹത

കൊല്ലം: അഞ്ചലില്‍ നെട്ടയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് കുറച്ചുമാസങ്ങള്‍ക്ക് മുന്പ് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ ബന്ധുവായ ഒരാള്‍ തന്നെ ഉപദ്രവിച്ചതായി കുട്ടി പറയുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു.

എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയപ്പോള്‍ മൊഴി നല്‍കാന്‍ കുട്ടി തയാറായില്ല. ഈ സംഭവത്തിനുശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ എത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ വ്യക്തമാക്കി.

Comments are closed.