ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

തൊടുപുഴ: ഈസ്റ്റേണ്‍ സുനിദ്രയുടെ മണക്കാട്ടെ കിടക്ക നിര്‍മാണ ഫാക്ടറില്‍ വന്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് രണ്ടായിരത്തോളം കിടക്കകള്‍ കത്തി നശിച്ചെന്ന് കമ്പനി വ്യക്തമാക്കി.

പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചതിനെത്തുടര്‍ന്ന് രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ തീയണക്കാന്‍ സ്ഥലത്തെത്തിയിരുന്നു.

Comments are closed.