വിവോയുടെ U20 സ്മാര്‍ട്ട്ഫോണ്‍ നാളെ ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയിലെത്തും

വിവോ തങ്ങളുടെ ഏറ്റവും പുതിയ U20 സ്മാർട്ട്‌ഫോൺ നാളെ ആമസോൺ ഓൺലൈൻ വിപണിയിലെത്തിക്കും. കുറച്ചു കാലമായി കമ്പനി ഏറ്റവും പുതിയ യു സ്മാർട്ട്‌ഫോണിനെ കുറിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ഔദ്യോഗിക ആമസോൺ ഇന്ത്യ ലിസ്റ്റിംഗ് ഇതിനകം തന്നെ ഫോണിന്റെ സവിശേഷതകളും രൂപകൽപ്പനയും വെളിപ്പെടുത്തിയിട്ടുണ്ട്. വിവോ U20 ന്റെ രണ്ട് ഹാൻഡ്‌-ഓൺ ചിത്രങ്ങളും ഈ ആഴ്ച ആദ്യം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.

വിവോയുടെ U10 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ശേഷം പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായാണ് വിവോ രംഗത്ത് എത്തുന്നത്. വിവോയുടെ U20 എന്ന മോഡലുകളാണ് നവംബർ 22 നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ലോഞ്ച് ആയതിനു ശേഷം ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് സെയിലിനായി എത്തിക്കും.

പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ സ്നാപ്ഡ്രാഗൺ 675 പ്രോസസറുകളിലാണ് വരൂന്നത്. എന്നാൽ വിവോയുടെ U10 സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയത് സ്നാപ്ഡ്രാഗൺ 665 പ്രൊസസ്സറുകളായിരുന്നു എത്തിയിരുന്നത്.

കൂടാതെ 6 ജിബിയുടെ റാമിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ വരുന്നുണ്ട്. കൂടാതെ 6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ഫോൺ പുറത്തിറങ്ങുന്നത്. ഒപ്പം 1080×2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട്.

വിവോയുടെ U10 സ്മാർട്ട് ഫോണുകൾ പോലെ തന്നെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെയാണ് വിവോയുടെ U20 ഫോണുകളും എത്തുന്നത്. 16MP + 8MP + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ടാകും.

5000mAh ന്റെ ബാറ്ററി ലൈഫ് ആയിരുന്നു വിവോയുടെ U10 ഫോണുകൾക്ക് നൽകിയിരുന്നത്. വിവോ U20 ഫോണുകൾക്കും 5000mAh ന്റെ ബാറ്ററി ലൈഫ് തന്നെയുണ്ടാകും. കൂടാതെ 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഇതിനുണ്ട്.

Comments are closed.