എയർടെൽ ഡിജിറ്റൽ ടിവി എച്ച്ഡി കണക്ഷൻ 699 രൂപയ്ക്ക്

ഇന്ത്യയിലെ മുൻനിര ഡി‌ടി‌എച്ച് ഓപ്പറേറ്റർമാരിൽ ഒന്നായഎയർടെൽ മികച്ച ഓഫറുകൾ വരിക്കാർക്ക് നൽകാറുണ്ട്. സെറ്റ്ടോപ്പ് ബോക്സുകൾക്കും സബ്ക്രിപ്ഷനും നൽകുന്ന ഓഫറുകൾക്ക് പുറമേ ഇപ്പോൾ എച്ച്ഡി നെറ്റ്‌വർക്കിലേക്ക് അപ്‌ഗ്രേഡുചെയ്യാനുള്ള സംവധാനവും എയർടെൽ ഉപയോക്താക്കൾക്കായി ഒരുക്കുന്നു. എസ്ഡി സെറ്റ്-ടോപ്പ് ബോക്സ് ഉപയോഗിക്കുന്ന ആളുകൾക്ക് എച്ച്ഡിയിലേക്ക് മാറാനാണ് കമ്പനി പുതിയ സംവിധാനം ഉണ്ടാക്കുന്നത്.

699 രൂപ നൽകിയാൽ എസ്ഡി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് എച്ച്ഡിയിലേക്ക് മാറാൻ സാധിക്കും. ഇത് കൂടാതെ 150 രൂപ സർവ്വീസ് ചാർജ്ജും ഉപയോക്താക്കൾ നൽകേണ്ടി വരും. ഉപയോക്താക്കൾക്ക് എച്ച്ഡി, എസ്ഡി ചാനലുകൾ നേരിട്ട് എയർടെൽ എക്സ്സ്ട്രീം ബോക്സിലേക്ക് തിരഞ്ഞെടുക്കാവുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നത്.

പക്ഷേ എയർടെൽ എക്സ്സ്റ്റീം ബോക്സിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ചെലവേറിയ കാര്യമാണ്. 1,999 രൂപയാണ് ഇതിനായി നൽകേണ്ടി വരിക. ഇത് കൂടാതെ എഞ്ചിനീയറുടെ സർവ്വീസിന് 250 രൂപയും നൽകണം.

എല്ലാ പുതിയ ഉപഭോക്താക്കൾക്കും 30 ദിവസത്തെ സൗജന്യ സബ്സ്ക്രിപ്ഷനും സൗജന്യ ഇൻസ്റ്റാളേഷനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഡിജിറ്റൽ ടിവി കണക്ഷനിലൂടെ ഉപയോക്താവിന് 30 ദിവസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു. കൂടാതെ ഇൻസ്റ്റാളേഷനുകൾക്കായി ഉപയോക്താക്കൾ പണം നൽകേണ്ടി വരില്ല. പക്ഷേ എഞ്ചിനീയർ ചാർജുകൾ ഉപഭോക്താക്കൾ നൽകേണ്ടിവരും.

പുതിയ ഉപയോക്താക്കൾ‌ക്കായി എയർടെൽ നിരവധി ഡി‌ടി‌എച്ച് പായ്ക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. 271 രൂപ മുതൽ 329 രൂപ വരെ നിരക്കുകളിലുള്ള പായ്കകുകൾ പുതിയ ഉപയോക്കതാക്കൾക്ക് ലഭ്യമാണ്. പായ്ക്ക് തിരഞ്ഞെടുത്ത ശേഷം തുടർനടപടികൾക്കായി കമ്പനി നിങ്ങളുടെ മൊബൈൽ നമ്പർ ആവശ്യപ്പെടും. ഓരോ തരം കണ്ടന്‍റുകൾക്കുമായി കമ്പനി വിവിധ ഇനം പായ്ക്കുകളും അവതരിപ്പിക്കുന്നുണ്ട്.

സ്‌പോർട്‌സിനായി മാത്രം എയർടെൽ നിരവധി പായ്ക്കുകൾ അവതരിപ്പിക്കുന്നുണ്ട്. വാല്യു സ്‌പോർട്‌സ് പായ്ക്ക്, ഡബ്ബാംഗ് സ്‌പോർട്‌സ് പായ്ക്ക്, വാല്യു സ്‌പോർട്‌സ് പായ്ക്ക് ലൈറ്റ് തുടങ്ങിലയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന സ്പോർട്സ് പായ്ക്കുകൾ. ഇത്തരം പാക്കുകൾ എയർടെല്ലിന്‍റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ അപ്ലിക്കേഷൻ വഴിയോ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്.

ഡിടിഎച്ച് മേഖലയിൽ എയർടെൽ മാത്രമല്ല ഇത്തരം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ടാറ്റ സ്കൈ, ഡിഷ് ടിവി തുടങ്ങിയ മറ്റ് വലിയ കമ്പനികളും അവരുടെ നിലവിലുള്ള ഉപയോക്താക്കൾക്ക് സമാനമായ ഓഫറുകൾ നൽകുന്നുണ്ട്.

നിലവിലുള്ള ഉപയോക്താക്കൾക്ക് എച്ച്ഡിയിലേക്ക് മാറാനും പ്രത്യേകം പാക്കുകൾ തിരഞ്ഞെടുക്കാനുമുള്ള സ്കീമുകൾ അവതരിപ്പിച്ചുകൊണ്ട് മറ്റ് ഡിടിഎച്ച് ഓപ്പറേറ്റർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്താനാണ് എയർടെൽ ലക്ഷ്യമിടുന്നത്.

ഡിടിഎച്ച് വിപണിയിലെ മത്സരം കമ്പനികളെ എല്ലാം മികച്ച സേവനം നൽകാൻ പ്രേരിപ്പിക്കുന്നുണ്ട്. പുതുതായി ഉപയോക്താക്കളെ ആകർഷിക്കാനും ഉള്ള വരിക്കാരെ നിലനിർത്താനുമായി എല്ലാ ഓപ്പറേറ്റർമാരും മികച്ച ഓഫറുകളും പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്.

എച്ച്ഡിയിലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് നല്ല ഓഫറുകൾ നൽകുക എന്നത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എയർടെല്ലിന് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. അപ്ഗ്രേഡ് ചെയ്യാനായി കൂടുതൽ തുക ഈടാക്കാത്തത് കൊണ്ട് തന്നെ കമ്പനിയുടെ ഈ പുതിയ പദ്ധതി ആളുകളെ ആകർഷിക്കുമെന്ന് ഉറപ്പാണ്.

Comments are closed.