വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി

തൃശ്ശൂര്‍ : പാമ്പുകടിയേറ്റ് ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ തൃശ്ശൂരിലെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു.

റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയും മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയുമായിരുന്നു. തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയാണ് മന്ത്രിയുടെ വസതിയില്‍ ഏര്‍പ്പെടുത്തിയത്.

Comments are closed.