വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

മസ്‌കത്ത്: റുസ്തഖില്‍ ഇന്നലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലായി വാഹനങ്ങള്‍ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയതിനാല്‍ മൂന്ന് കുടുംബങ്ങള്‍ കുടുങ്ങി.

രാത്രിയില്‍ അല്‍ ഖുറും ഏരിയയില്‍ ഒരു സ്വദേശിയും വെള്ളത്തില്‍പെട്ടു. കുടുങ്ങിക്കിടന്ന മൂന്ന് കുടുംബങ്ങളിലെ എല്ലാവരെയും രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. വാദികള്‍ക്ക് സമീപവും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുട്ടികള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Comments are closed.