എഴില്‍ സംവിധാനം ചെയ്യുന്ന ആയിരം ജന്മങ്ങള്‍ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

തുള്ളാത മനമും തുള്ളും എന്ന സിനിമ സംവിധാനം ചെയ്ത എഴില്‍ പുതിയ സിനിമായായ ആയിരം ജന്മങ്ങള്‍ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. നിഖില്‍ സിദ്ധാര്‍ഥ് നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം എക്കഡികി പോത്താവു ചിന്നവഡയാണ് ആയിരം ജന്മങ്ങളായി തമിഴിലേക്ക് റീമേക്കാവുന്നത്.

രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ പേരാണ് ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് എഴില്‍ സ്വീകരിച്ചിരിക്കുന്നത്. 1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജന്‍മങ്ങള്‍ ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അടുത്തമാസം 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Comments are closed.