ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാന്‍ നാരങ്ങ

മുഖത്തെ ആഴത്തിൽ വൃത്തിയാക്കി ചർമ്മത്തിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങ. നാരങ്ങനീരിൽ മറ്റ് പലതും ചേരുമ്പോഴാണ് ഇത് തികഞ്ഞ ഒരു സൗന്ദര്യക്കൂട്ടായി മാറുന്നത്. അൽപം നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ പഞ്ചസാര മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അത്തരത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം ഇത് ചർമ്മത്തിൽ മസ്സാജ് ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ബ്ലാക്ക്ഹെഡ്സ് കളയുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ നാരങ്ങ സ്ക്രബ്ബ്. ഇത് നിങ്ങളുടെ ചർമ്മത്തിലെ ബ്ലാക്ക്ഹെഡ്സിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മം ക്ലിയറാവുന്നതിന് ഈ നാരങ്ങ നീര് മികച്ച ഓപ്ഷനാണ്.

ചർമ്മത്തിന്‍റെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും പഞ്ചസാരയും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ നിറം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ചർമ്മത്തിൻറെ ഉള്ള നിറം വർദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് ചർമ്മത്തിലെ ഉള്ള നിറത്തെ നിലനിർത്തുകയാണ് ചെയ്യുന്നത്. ഇത് ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വിരൽ മടക്കിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ പഞ്ചസാര സ്ക്രബ്ബ്. അതിന് വേണ്ടി ഈ മിശ്രിതം വിരൽ മടക്കിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അൽപ സമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് വിരൽ മടക്കിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് മികച്ചതാണ്. അതുകൊണ്ട് തന്നെ ചർമ്മത്തെ ബാധിക്കുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നാരങ്ങ നീര് തന്നെയാണ് മികച്ചത്.

വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങ നീര് പഞ്ചസാര മിക്സ് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വരണ്ട ചർമ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നുണ്ട്. വരണ്ട ചർമ്മത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് ഈ കിടിലൻ ഒറ്റമൂലി.

എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഓപ്ഷനാണ് നാരങ്ങ പഞ്ചസാര മിക്സ്. ഇത് എണ്ണമയമുള്ള ചർമ്മത്തെ പൂര്‍ണമായും ഇല്ലാതാക്കി ചർമ്മം സോഫ്റ്റ് ആക്കുന്നുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കാതെ ആഴ്ചയിൽ രണ്ട് ദിവസം ഉപയോഗിക്കുക.

Comments are closed.