മഹാരാഷ്ട്രയില്‍ ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് പാര്‍ട്ടികള്‍് ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തും

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് പാര്‍ട്ടികളിലെയും നേതാക്കള്‍ മുംബയില്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം  ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം ശിവസേനയ്ക്കും എന്‍.സി.പിക്കുമായി പങ്കിടുക എന്നതാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായിരുന്നത്. എന്നാല്‍, പൂര്‍ണമായും വഴങ്ങാന്‍ ശിവസേന തയ്യാറായിട്ടില്ല.

എന്‍.സി.പിക്ക് ലഭിച്ചാല്‍ ശരദ് പവാര്‍ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യതയാണുള്ളത്. അങ്ങനെയെങ്കില്‍ ശേഷിക്കുന്ന രണ്ടര വര്‍ഷം ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കും. ശിവസേനയില്‍ നിന്ന് ഉദ്ധവ് താക്കറെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ ആദ്യം വിമുഖത കാണിച്ച സോണിയാ ഗാന്ധി സഖ്യത്തിന് പച്ചക്കൊടി കാണിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനവും ഇന്ന് ഉണ്ടാകുന്നതാണ്.

Comments are closed.