മഹീന്ദ്ര പുതിയ ജീത്തോ പ്ലസ് വകഭേദത്തെ അവതരിപ്പിച്ചു

ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ മഹീന്ദ്ര അവരുടെ മിനി ട്രക്ക് ശ്രേണിയിലേക്ക് പുതിയ ജീത്തോ പ്ലസ് വകഭേദത്തെ അവതരിപ്പിച്ചു. 3.46 ലക്ഷം രൂപയാണ് ജീത്തോ പ്ലസ് മിനി ട്രക്കിന്റെ എക്സ്ഷോറൂം വില. പുതിയ പ്ലസ് വകഭേദത്തിന് 7.4 അടി നീളമുള്ള ഡിക്കി നീളവും 715 കിലോഗ്രാം ഉയർന്ന പേലോഡ് ചുമക്കുന്ന ശേഷിയുമുണ്ട്.

മൂന്ന് വർഷത്തെ അല്ലെങ്കിൽ 72,000 കിലോമീറ്റർ വാറണ്ടിയോടെയാണ് ഇപ്പോൾ മഹീന്ദ്ര ജീത്തോ പ്ലസ് വാഗ്ദാനം ചെയ്യുന്നത്. സബ് -1 ടൺ സിവി വിഭാഗത്തിൽ മഹീന്ദ്രയിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമാണ് മഹീന്ദ്ര ജീത്തോ. 2015-ലാണ് ഇത് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതേ വിഭാഗത്തിൽ 8 മിനി ട്രക്കുകളാണ് മഹീന്ദ്ര ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

ജീത്തോ പ്ലസ് വിപണിയിലെത്തുന്നതോടെ മഹീന്ദ്ര ഉപഭോക്താക്കൾക്ക് മികച്ച മൂല്യനിർണ്ണയം വാഗ്ദാനം ചെയ്യുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ ബിസിനസ് മേധാവി സതീന്ദർ സിംഗ് ബജ്‌വ പറഞ്ഞു.

ബ്രാൻഡിന്റെ വാഗ്ദാനത്തിന് അനുസൃതമായി മഹീന്ദ്ര ജീത്തോ പ്ലസ് കൂടുതൽ ലാഭവും സമൃദ്ധിയും നേടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കും. കൂടാതെ ഈ മിനി ട്രക്കുകളുടെ സ്റ്റൈലിഷ് രൂപവും, കാർ പോലുള്ള സുഖസൗകര്യവും സമാനതകളില്ലാത്ത സുരക്ഷയും യഥാർത്ഥ ജീത്തോ മിനി ട്രക്കിന്റെ ജനപ്രീതി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് വിഭാഗങ്ങളിലെ ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെപ്പോലെ അതിന്റെ ഗുണങ്ങളും മത്സര വിലയും ഉപയോഗിച്ച് ജീത്തോ പ്ലസ് ഇന്ത്യൻ വിപണിയിൽ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നായി സതീന്ദർ സിംഗ് ബജ്‌വ പ്രതീക്ഷ പ്രകടിപ്പിച്ചു.

സിംഗിൾ സിലിണ്ടർ 625 സിസി വാട്ടർ കൂൾഡ് എംഡ്യൂറ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ജീത്തോ പ്ലസിന് കരുത്തേകുന്നത്. ഇത് 16 bhp പവറും, 38 Nm torque ഉം ഉൽ‌പാദിപ്പിക്കും. സ്റ്റാൻ‌ഡേർഡായി നാല് സ്പീഡ് മാനുവൽ ഗിയർ‌ബോക്സുമായാണ് എഞ്ചിൻ യൂണിറ്റ് ജോടിയാക്കുന്നത്.

മഹീന്ദ്ര ജീറ്റോ പ്ലസിന്റെ മറ്റ് സവിശേഷതകളിൽ 715 കിലോഗ്രാം പേലോഡിന് പുറമെ മിനി പിക്കപ്പ് ട്രക്കിന്റെ ഭാരം 1445 കിലോഗ്രാം ആണ്.

പുതിയ ജീത്തോ പ്ലസ് വകഭേദം സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 30% കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെന്ന് മഹീന്ദ്ര പ്രസ്താവിച്ചു. ഇതിനർത്ഥം മഹീന്ദ്ര ജീറ്റോ പ്ലസ് ഇപ്പോൾ 10.5 ലിറ്റർ ഇന്ധന ടാങ്കിൽ നിന്ന് 29.1 കിലോമീറ്റർ / ലിറ്റർ മൈലേജ് നൽകുന്നു.

7.4 അടി നീളം (2257 mm), 4.9 അടി വീതി (1493 mm), 1 അടി ഉയരം (300 mm) എന്നിവയാണ് മഹീന്ദ്ര ജീത്തോയിലെ കാർഗോ ബോക്‌സിന്റെ വരവ്. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് ഇരിക്കാനുള്ള ശേഷിയുണ്ട് മഹീന്ദ്ര ജീത്തോ പ്ലസ് മിനി ട്രക്കിന്.

Comments are closed.