മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കും

ദില്ലി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ അനധികൃത ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കുന്നതാണ്.

എല്ലാ ഫ്‌ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപവീതം വിതരണം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് എത്ര ഫ്‌ലാറ്റുടമകള്‍ക്ക് തുക നല്‍കി എന്നതടക്കമുള്ള കാര്യങ്ങളും ഇതോടൊപ്പം ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജികളും നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി മേജര്‍ രവി നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും.

Comments are closed.