പ്രധാനമന്ത്രി വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത് 255 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത് 255 കോടി രൂപയാണ്. തുടര്‍ന്ന് രാജ്യസഭയ്ക്ക് എഴുതി നല്‍കിയ മറുപടിയില്‍ 2016-17 ല്‍ 76.27 കോടി രൂപയും 2017-18 കാലത്ത് 99.32 കോടി രൂപയും ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്കായി ചെലവഴിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 201819 ല്‍ ചെലവാക്കിയത് 79.91 കോടി രൂപയാണ്.

2019-20 ലെ ബില്‍ വന്നിട്ടില്ല. 2016-17 ല്‍ ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ക്കുള്ള ചെലവ് 2,24,75,451 രൂപയാണ്. 2017-18 ല്‍ ഈ ചെലവ് 58,06,630 രൂപയാണ്. ആഭ്യന്തര യാത്രകള്‍ക്കുള്ള ചെലവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിവിഐപികള്‍ക്കും വിഐപികള്‍ക്കും സാധാരണ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നതെന്നും ഔദ്യോഗിക യാത്രകള്‍ക്ക് പ്രധാനമന്ത്രി ഈ സൗകര്യം ഉപയോഗിക്കുകയായിരുന്നെന്നും പറയുന്നു.

Comments are closed.