എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയ നേരത്ത് മോഷ്ടാക്കള്‍ വാന്‍ തട്ടിയെടുത്തു

ന്യൂഡല്‍ഹി: ദ്വാരകയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ അടുത്തുവച്ച് എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയ നേരത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും സെക്യൂരിറ്റി ജീവനക്കാരനേയും അടക്കം തോക്കിന്‍ മുനയില്‍ നിര്‍ത്തി പണം മോഷ്ടിക്കുകയും വാന്‍ തട്ടിയെടുക്കുകയുമായിരുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ നിന്നും പണം നിറച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തിയപ്പോഴേക്കും പണമടങ്ങിയ വാഹനം കാണാതാവുകയായിരുന്നു. വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതില്‍ 80 ലക്ഷം രൂപയുടെ പെട്ടിയാണ് ഇവര്‍ കവര്‍ന്നത്. വാഹനം മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പരിക്കേറ്റ നിലയില്‍ ഡ്രൈവറേയും സെക്യൂരിറ്റി ഗാര്‍ഡിനേയും കണ്ടെത്തുകയായിരുന്നു. വാഹനത്തില്‍ ആയുദ്ധധാരിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഇത്തരം സമയങ്ങളില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് അറിവില്ലായിരുന്നതും വാഹനത്തില്‍ ജിപിഎസ് സൗകര്യം ഇല്ലാതിരുന്നത് വാഹനം കണ്ടെത്തുന്നത് വൈകാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്.

Comments are closed.