അഞ്ചാംക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സുല്‍ത്താന്‍ബത്തേരി : ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാംക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷഹലയ്ക്ക് ബുധനാഴ്ച വൈകിട്ട് 3.15 നാണ് പാമ്പ് കടിയേറ്റത്. എന്നാല്‍ അദ്ധ്യാപകരുടെ അനാസ്ഥകാരണം അഞ്ച് മണിക്കാണ് ആംബുലന്‍സില്‍ മെഡി.കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എന്നാല്‍ അവിടെ എത്തിക്കുംമുമ്പ് നില മോശമായി ചേലോട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും 6.05 ന് ഷഹല വിടപറയുകയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ഷജിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Comments are closed.